കൊച്ചി: കമ്പനി വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ച നായർ സർവിസ് സൊസൈറ്റി ഗുരുതര നിയമക്കുരുക്കിലാണെന്ന് എൻ.എസ്.എസ് മുൻ രജിസ്ട്രാർ പ്രഫ. വി.പി. ഹരിദാസ്, മുൻ ഡയറക്ടർ ഡോ. സി.ആർ. വിനോദ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിയമം ലംഘിക്കുന്ന ജനറൽ സെക്രട്ടറിക്കും ബോർഡ് അംഗങ്ങൾക്കും സംസ്ഥാന കമ്പനി ഇൻസ്പെക്ടർ ജനറലിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ട സാഹചര്യത്തിൽ എൻ.എസ്.എസ് നേതൃത്വം രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
എൻ.എസ്.എസ് നേതൃത്വം കമ്പനി രജിസ്ട്രാർക്ക് നൽകിയ റിട്ടേണുകൾക്ക് നിയമസാധുതയില്ല. 1961ലെ കേരള നോൺ ട്രേഡിങ് കമ്പനി നിയമങ്ങളും 2013ലെ ഇന്ത്യൻ കമ്പനി നിയമവും അനുസരിച്ചാണ് എൻ.എസ്.എസ് ഭരണ നിർവഹണം നടത്തേണ്ടത്. ഇതനുസരിച്ച് ഓരോ ഡയറക്ടർക്കും പ്രത്യേക കോഡ് നമ്പർ വേണമെന്നുണ്ട്. നിലവിലെ ബോർഡ് അംഗങ്ങൾ ആരും ഇതുവരെ കോഡ് നമ്പർ നേടിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
അഡ്വ. ടി.കെ.ജി. നായർ, അയർക്കുന്നം രാമൻ നായർ, മുക്കാപുഴ നന്ദകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.