തിരുവനന്തപുരം: എൻ.എസ്.എസ് നേതൃത്വം രാജിവെക്കണമെന്ന് മുൻ രജിസ്ട്രാർ പ്രഫ. വി.പി. ഹരിദാസ്, മുൻ ഡയറക്ടർ ഡോ. സി.ആർ. വിനോദ്കുമാർ എന്നിവർ ആവശ്യപ്പെട്ടു. 2014 ഏപ്രിലിൽ പ്രാബല്യത്തിൽവന്ന പുതുക്കിയ കമ്പനി വ്യവസ്ഥകൾ എൻ.എസ്.എസ് നേതൃത്വം തുടർച്ചയായി ലംഘിക്കുന്നു.
ഭരണ നിർവഹണത്തിൽ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമുണ്ട്. വഴിതെറ്റിയ പോക്കിനെ തിരുത്താൻ ശ്രമിക്കുന്ന സഹപ്രവർത്തകർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നു. ഇതുമൂലം നിരവധി പേർ സജീവ സമുദായ പ്രവർത്തനത്തിൽ മാറിനിൽക്കുന്നതായും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഡ്വ. ടി.കെ.ജി. നായർ, അയർകുന്നം രാമൻനായർ, ബാലശങ്കർ എന്നത്ത്, കോന്നി ഗോപകുമാർ എന്നിവരും പങ്കെടുത്തു.
എൻ.എസ്.എസ് നേതൃത്വത്തിനെതിരെ നിയമയുദ്ധത്തിന് തയാറാകുകയാണെന്ന് വാർത്തസമ്മേളനത്തിൽ വിതരണം ചെയ്ത വിദ്യാധിരാജ വിചാരവേദിയുടെ പേരിലുള്ള കുറിപ്പിൽ വ്യക്തമാക്കി. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ബന്ധുക്കൾക്ക് നൽകിയ നിയമനങ്ങളുടെ വിവരങ്ങൾ ഇതിൽ പരാമർശിച്ചിട്ടുണ്ട്. സമ്പൂർണ ഏകാധിപത്യമാണ് നടക്കുന്നത്. അനിഷ്ടം തോന്നിയാൽ താലൂക്ക് കമ്മിറ്റികൾവരെ പിരിച്ചുവിടുന്നെന്നും കുറിപ്പിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.