വടശ്ശേരിക്കര മുൻ വില്ലേജ് ഓഫീസർക്ക് കൈക്കൂലി കേസിൽ കഠിന തടവ്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെ വസ്തു പോക്കുവരവ് ചെയ്തുന്നതിന് 1,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിന് ശക്ഷിച്ചു. 15,000 രൂപ പിഴ അടക്കണം.

2011 ജനുവരി ഏഴിന് വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമൻ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാൽ ഏക്കർ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിലേക്ക് 1,000 രൂപ കൈക്കൂലി ചോദിച്ചുവാങ്ങവെ പത്തനംതിട്ട വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി യായിരുന്ന ബേബി ചാൾസ് കൈയ്യോടെ പിടികൂടിയത്.

ഈ കേസിലാണ് സോമനെ രണ്ട് വകുപ്പുകളിലായി മൂന്ന് വർഷം കഠിന തടവിനും 15,000 രൂപ പിഴ അടക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു. പത്തനംതിട്ട വിജിലൻസ് യൂനിറ്റ് മുൻ ഡി.വൈ.എസ്.പി യായിരുന്ന പി.കെ. ജഗദീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

Tags:    
News Summary - Former village officer of Vadasserikkara gets rigorous imprisonment in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.