രണ്ട് മലയാളി യുവാക്കൾ കാറിടിച്ച് മരിച്ചു; അപകടം ചായകുടിക്കാൻ ബൈക്ക് നിർത്തിയപ്പോള്‍

ബംഗളൂരു: ഹൊസൂരിനടുത്ത് ധർമപുരിയില്‍ ദേശീയപാതയിൽ നിർത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകൻ എം. ബിൻഷാദ് (25), നഴ്സിങ് കോളജ് വിദ്യാർഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസിൽ കബീർ- ഹസ്നത്ത് ദമ്പതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്. ചായകുടിക്കാൻ റോഡരികില്‍ ബൈക്ക് നിർത്തിയപ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ബംഗളൂരു- സേലം ദേശീയപാതയില്‍ ധർമപുരി പാലക്കോടിനടുത്താണ് അപകടം. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

Tags:    
News Summary - Two Malayali youths died in accident in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT