നെടുമങ്ങാട്: യുവാവിെൻറ കൈവിരലുകൾ വെട്ടിയെടുത്ത സംഘത്തിലെ നാലുപേർ അറസ്റ്റിൽ. ചുള്ളിമാനൂർ കരിങ്കടയിലെ ലോഡ്ജിൽ വാടകക്ക് താമസിക്കുന്ന മൊട്ടക്കാവ് തടത്തരിത്ത് സജീറ മൻസിലിൽ മുനീറിെൻറ (30) മൂന്ന് കൈവിരലുകളാണ് തിരുവോണനാളിൽ വൈകീട്ട് മൂന്നിന് വെട്ടിമാറ്റിയത്.
സംഭവത്തിൽ ചുള്ളിമാനൂർ ടോൾ ജങ്ഷൻ വി.വി.ടി ഹൗസിൽ മുഹമ്മദ് ഉനൈസ് (28), പനവൂർ വെങ്കിട്ടക്കാല ചാവറക്കോണം എം.ആർ മൻസിലിൽ മുഹമ്മദ് ഷാൻ (22), ചുള്ളിമാനൂർ ടോൾ ജങ്ഷൻ വലിയവിള വീട്ടിൽ മുബാറക്ക് (25), ചുള്ളിമാനൂർ ടോൾ ജങ്ഷൻ വലിയവിള വീട്ടിൽ അബ്ദുല്ല (24) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവോണനാളിൽ മുനീർ വാടകക്ക് താമസിച്ചിരുന്ന കരിങ്കടയിലെ ലോഡ്ജ് മുറിയിലെത്തി കതക് വെട്ടിപ്പൊളിച്ച് കയറിയ ഗുണ്ടാസംഘം മർദിക്കുകയും കൈവിരലുകൾ വെട്ടിമാറ്റി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുഹമ്മദ് ഷാനിെൻറ വീട്ടിൽ തിരുവോണനാളിൽ മുനീർ അതിക്രമിച്ചുകയറി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇതിെൻറ വൈരാഗ്യത്തിൽ വൈകീട്ട് മൂന്നോടെ മുനീറിനെ ആക്രമിച്ച് കൈവിരലുകൾ വെട്ടിമാറ്റുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മുനീറും കൂട്ടരും ഷാനിനെ വധിക്കാൻ 2019ല്‍ ശ്രമിച്ചതിന് കേസ് നിലവിലുണ്ട്. ഷാൻ പാലോട് പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.