തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചൊവ്വാഴ്ച നാലു പേർ മരിച്ചു. തിരുവനന്തപുരം അഴൂർ സ്വദേശി ഇർഫാന (14), വെട്ടൂർ സ്വദേശി സുന്ദരേശൻ (75), വിഴിഞ്ഞം സ്വദേശി അരുൺ രാജ് (34), മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി വസന്തകുമാരി (47) എന്നിവരാണ് മരിച്ചത്. 244 പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. 866 പേർ െഡങ്കിപ്പനി ബാധ സംശയവുമായി ചികിത്സ തേടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഡെങ്കിപ്പനി സംശയിച്ച് ചൊവ്വാഴ്ച മാത്രം 231 പേരാണ് ചികിത്സ തേടിയത്. ഇതിൽ 100 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലത്ത് 44 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 98 പേരാണ് േരാഗബാധ സംശയവുമായി എത്തിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, യഥാക്രമം 174, 72, 81 എന്നിങ്ങനെയാണ് ഇൗ ജില്ലകളിൽ രോഗം സംശയിച്ചെത്തിയവർ. ഇതിനു പുറമേ 10 എലിപ്പനി കേസുകളും സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നാലും എറണാകുളം, വയനാട് എന്നിവിടങ്ങളിൽ മൂന്നും വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ചൊവ്വാഴ്ച 25,274 പേർ വൈറൽ പനി മൂലം വിവിധ ആശുപത്രി ഒ.പികളിൽ ചികിത്സ തേടി. ഇതിൽ 819 പേർക്ക് ഡോക്ടർമാർ കിടത്തി ചികിത്സ നിർദേശിച്ചിട്ടുണ്ട്. വൈറൽ പനിയുടെ കാര്യത്തിലും മുന്നിൽ തിരുവനന്തപുരമാണ്. 214 പേരെയാണ് ജില്ലയിൽ കിടത്തി ചികിത്സക്ക് വിധേയമാക്കിയത്. കൊല്ലത്ത് 20ഉം (ഒ.പി-2090), പത്തനംതിട്ടയിൽ 25ഉം (701), ഇടുക്കിയിൽ 16ഉം (656), കോട്ടയത്ത് 43ഉം (1304) ആലപ്പുഴയിൽ 98ഉം (1377), എറണാകുളത്ത് 74ഉം (1596), തൃശൂരിൽ 116ഉം (2213), പാലക്കാട്ട് 89 ഉം (2317), മലപ്പുറത്ത് 38ഉം (4379), കോഴിക്കോട്ട് അഞ്ചും (1910), വയനാട്ടിൽ 22 ഉം (953) കണ്ണൂരിൽ 34ഉം (1667), കാസർകോട്ട് 20ഉം (848) പേരെയാണ് പനി കലശലായതിെന തുടർന്ന് കിടത്തി ചികിത്സക്ക് വിേധയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.