പടിഞ്ഞാറത്തറ (വയനാട്): ബാണാസുര സാഗർ അണെക്കട്ടിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരെ തുടർച്ചയായ രണ്ടു ദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകീേട്ടാടെ നാവികസേനയുടെ ആറംഗ സംഘമെത്തി തിരച്ചിൽ നടത്തിയിട്ടും കാണാതായ നാലു പേരിൽ ഒരാളെപ്പോലും കെണ്ടത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥ കാരണം ചൊവ്വാഴ്ച രാത്രിയോടെ തെരച്ചിൽ നിർത്തി. ചൊവ്വാഴ്ച കനത്ത മഴയും കാറ്റും തിരച്ചിലിന് പ്രതികൂലമായി. രാവിലെ തിരച്ചിലിന് എത്തുമെന്ന് പ്രതീക്ഷിച്ച നേവി സംഘം വൈകീട്ട് നാലുമണിക്കാണ് ബാണാസുര തീരത്തെത്തിയത്.
അഗ്നിശമന സേനയും ജീവൻരക്ഷ സമിതിയും ബേപ്പൂരിൽനിന്നുള്ള മുങ്ങൽ വിദഗ്ധരും ഉൾപ്പെടെയുള്ളവർ ചൊവ്വാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മരക്കുറ്റികളും കടുത്ത തണുപ്പും തിരച്ചിലിനിറങ്ങുന്നവർക്ക് കടുത്ത വെല്ലുവിളിയാവുകയാണ്. ഡാമിലെ ഏറ്റവും ആഴം കൂടിയ ഭാഗത്താണ് ആളുകളെ കാണാതായിരിക്കുന്നത്. കനത്ത മഴയിലും ഡാമിെൻറ കരയിൽ ചെമ്പുകടവിലെയും പടിഞ്ഞാറത്തറയിലെയും നാട്ടുകാരും ബന്ധുക്കളും ഉറ്റവരെ കണ്ടെത്തുന്നതും കാത്തിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗർ ഡാമിെൻറ മഞ്ഞൂറ പന്ത്രണ്ടാം ൈമലിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിൻ (20), വട്ടച്ചോട് ബിനു (42), മണിത്തൊട്ടിൽ മെൽബിൻ (34) എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തിരക്ഷപ്പെട്ടിരുന്നു.
ജില്ലയിലെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അപകടം നടന്ന സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. സ്പീഡ് ബോട്ടിൽ വെള്ളക്കെട്ടിെൻറ മധ്യഭാഗത്തുള്ള തുരുത്തിലെത്തിയാണ് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തിയത്. കാണാതായവരുടെ കുടുംബത്തിന് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. പാറേക്കുടിയിൽ വിൽസണിെൻറ വീട്ടിലെത്തിയ കടന്നപ്പള്ളി, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, ജില്ല കലക്ടർ എസ്. സുഹാസ്, ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.