നാല് ജില്ലകൾ കൂടി 'സി' കാറ്റഗറിയി​ലേക്ക്; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ 'സി' കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഈ ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കും. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

'സി' കാറ്റഗറിയിലുള്ള ജില്ലകളിൽ പൊതുപരിപാടികൾ പാടില്ല. തിയറ്റർ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ തുടങ്ങിയവ പ്രവർത്തിക്കില്ല. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ. നേരത്തെ, കോട്ടയം ജില്ല എ കാറ്റഗറിയിലും ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകൾ ബി കാറ്റഗറിയിലും ആയിരുന്നു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. സംസ്ഥാനത്ത് ഫെബ്രുവരി ആറുവരെ കോവിഡ് വ്യാപനം കൂടിയ തോതിൽ തുടരുമെന്നാണ് കരുതുന്നത്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമാ​ണെന്നാണ് സർക്കാറി​ന്റെ വിലയിരുത്തല്‍.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള 'സി' കാറ്റഗറിയില്‍ വരുന്നത്. നേരത്തെ തിരുവനന്തപുരം മാത്രമാണ് 'സി' വിഭാഗത്തിലുണ്ടായിരുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ 'സി' കാറ്റഗറി പട്ടികയിൽ അഞ്ചു ജില്ലകളായി.  

Tags:    
News Summary - four more districts to ‘c’ category list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.