തിരുവനന്തപുരം: കൊല്ലം-സെക്കന്ദരാബാദ്, ഹൈദരാബാദ് -കോട്ടയം എന്നീ റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. കൊല്ലത്തുനിന്ന് ഡിസംബർ 28ന് ഉച്ചക്ക് 1.30ന് സെക്കന്ദരാബാദിലേക്ക് പുറപ്പെടുന്ന 07180 സെക്കന്ദരാബാദ്-കൊല്ലം സ്പെഷൽ അടുത്ത ദിവസം രാത്രി ഏഴിന് കൊല്ലത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
കൊല്ലത്തുനിന്ന് ഡിസംബർ 29ന് രാത്രി 11ന് പുറപ്പെടുന്ന 07181 കൊല്ലം-സെക്കന്ദരാബാദ് സ്പെഷൽ അടുത്തദിവസം പുലർച്ച 4.50ന് സെക്കന്ദരാബാദിലെത്തും. കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ഹൈദരാബാദിൽനിന്ന് ഡിസംബർ 29 ന് രാത്രി 11.30 ന് പുറപ്പെടുന്ന 07176 ഹൈദരാബാദ്-കോട്ടയം സ്പെഷൽ മൂന്നാം ദിവസം പുലർച്ച 3.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. കോട്ടയത്തുനിന്ന് ഡിസംബർ 21ന് രാവിലെ 10.50ന് പുറപ്പെടുന്ന 07177 കോട്ടയം-ഹൈദരാബാദ് സ്പെഷൽ അടുത്ത ദിവസം രാത്രി 9.15ന് ഹൈദരാബാദിലെത്തും. എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.