നാല് വയസുകാരിക്ക്​ ക്രൂരമർദനം; യുവാവ് അറസ്​റ്റിൽ

കുണ്ടറ: നാല് വയസ്സുകാരിയെ ക്രൂരമായി മർദിക്കുകയും ​പൊള്ളലേൽപിക്കുകയും ചെയ്​ത യുവാവിനെ കുണ്ടറ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. കൊല്ലം ഇരവിപുരം വാളത്തുംഗൽ തൊടിയിൽ വീട്ടിൽ ആഷിക്കാണ്​ (26) പിടിയിലായത്.

കുട്ടിയെയും യുവതിയെയും പിതാവ് ഉപേക്ഷിച്ചു പോയിരുന്നു. കുറെക്കാലമായി ആഷി​ക്കിനൊപ്പമായിരുന്നു യുവതിയുടെ താമസം. നിരന്തരം മർദിക്കുന്നത് ശ്രദ്ധയിൽപെട്ട കുടുംബശ്രീ പ്രവർത്തകർ വിവരം വാർഡ് അംഗം സിദ്ദീക്കിനെ അറിയിക്കുകയും തുടർന്ന്,  പൊലീസിൽ അറിയിക്കുകയുമായിരുന്നു. കുട്ടിയെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക്​ വിധേയമാക്കി.

ദേഹത്ത് അടിച്ചതി​​െൻറയും പൊള്ളിച്ചതി​െൻറയും പാടുകളുണ്ട്. കുട്ടിയെയും മാതാവിനെയും മഹിളാമന്ദിരത്തിലാക്കി. വിദഗ്​ധ പരിശോധനക്ക്​ വിധേയയാക്കും. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Four Year Girl Cruely Attacked; Youth arrested in Kundara -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.