കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച ചാരക്കേസിൽ നിരപരാധിയാണെന്ന് കോടതി വിധിച്ച മാലദ്വീപ് വനിത ഫൗസിയ ഹസൻ നഷ്ടപരിഹാരത്തിന് കോടതിയിലേക്ക്. കേസിൽ കൂട്ടുപ്രതിയായ െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് കോ ടതി നഷ്ടപരിഹാരം വിധിച്ച സാഹചര്യത്തിലാണ് ഫൗസിയ ഹസൻ നിയമവഴി തേടുന്നത്. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ ്റ്റിവലിനെത്തിയ അവർ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
അഭിഭാഷകൻ പ്രസാദ് ഗാന്ധിയെ കേസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് കോടതിയെ സമീപിക്കണമെന്ന് അദ്ദേഹവുമായി ആലോചിച്ച് തീരുമാനിക്കും. ആവശ്യെപ്പടാതെതന്നെ നഷ്ടപരിഹാരം അനുവദിക്കണം. മൂന്നു വർഷത്തോളമാണ് ജയിലിൽ കടുത്ത പീഡനത്തിന് വിധേയമാക്കിയത്. നിരന്തരം അടിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. മനക്കരുത്തുകൊണ്ടു മാത്രമാണ് പിടിച്ചുനിന്നത്.
ചെയ്യാത്ത കുറ്റം ചെയ്െതന്ന് തന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു അവരുെട ശ്രമം. മകളെ ബലാത്സംഗത്തിന് വിധേയമാക്കുെമന്നുവരെ െഎ.ബി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. മകളുെട വിദ്യാഭ്യാസമടക്കം താറുമാറായി. തങ്ങളുടെ പിറകെയായിരുന്നു െപാലീസ്. വർഷങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ നമ്പി നാരായണന് നീതി ലഭിച്ചു. തനിക്കും അതേ നീതിക്ക് അർഹതയുണ്ട് -ഫൗസിയ ഹസൻ പറഞ്ഞു.
നമ്പി നാരായണൻ ഒരുവർഷമാണ് ജയിലിൽ കിടന്നത്. ശത്രുക്കൾക്കു പോലും ഇത്തരം അവസ്ഥ വരരുതേ എന്നാണ് പ്രാർഥന. ചിലരെ നശിപ്പിക്കാൻ അണിയറക്കു പിറകിൽ മറ്റുചിലർ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇൗ കേസ്. രമൺ ശ്രീവാസ്തവെയയും നമ്പി നാരായണനെയും ശശികുമാറിനെയും ഒരു പരിചയവുമില്ലായിരുന്നു. വേണ്ടരീതിയിൽ ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും കഴിയാത്ത താൻ എങ്ങനെയാണ് ചാരവനിതയാകുന്നതെന്ന് അവർ ചോദിച്ചു. കേസിനുശേഷം 2008ൽ ഇന്ത്യയിൽ വന്നിരുന്നു. പിന്നീട് മാലദ്വീപിലെത്തിയപ്പോൾ ഇതേക്കുറിച്ച് അവിടെ അന്വേഷണമുണ്ടായി. താൻ ഒരു െതറ്റും ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും ബോധ്യമായതായി ഫൗസിയ ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.