ഹരിപ്പാട്: മലങ്കര ഓർത്തഡോക്സ് സഭ മുൻ വൈദിക ട്രസ്റ്റിയും കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പലും, ഗ്രന്ഥകാരനും പ്രമുഖ വേദശാസ്ത്ര പണ്ഡിതനുമായ രാമപുരം കീരിക്കാട് ഊടത്തിൽ ഫാ.ഡോ.ഒ. തോമസ് (68) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11-ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി, സൺഡേസ്കൂൾ ഡയ റക്ടർ ജനറൽ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.
സെൻറ് പോൾസ് മിഷൻ ട്രെയിനിങ് സെൻറർ പ്രിൻസിപ്പാൾ, ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി, ഓർത്തഡോക്സ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ ജനറൽ, ഓർത്തഡോക്സ് വൈദിക സെമിനാരി പ്രത്യാശ കൗൺസിലിംഗ് സെൻറർ ഡയറക്ടർ, പരുമല കൗൺസിലിംഗ് സെൻറർ ഡയറക്ടർ, സ്നേഹലോകം ദൂതൻ മാസികകളുടെ ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മാവേലിക്കര പടിഞ്ഞാറെത്തലക്കൽ കുടുംബാംഗം എലിസബത്ത് തോമസാണ് ഭാര്യ. മക്കൾ: അരുൺ തോമസ് ഉമ്മൻ (ടെക്നോപാർക് തിരുവനന്തപുരം), അനില എൽസ തോമസ് (ഗ്രയിൻ സ്റ്റാർസ് എറണാകുളം), അനിഷ സൂസൻ തോമസ്. മരുമക്കൾ: ടീമാ മേരി അരുൺ (ടെക്നോപാർക്ക് തിരുവനന്തപുരം), ഫാ.ഡോ.തോമസ് ജോർജ് (വികാരി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി പൂയപ്പള്ളി), റെജോ ജോസഫ് വർഗീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.