കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ജലന്ധർ ബിഷപ് ആയിരുന്ന ഫ്രാേങ്കാ മുളയ്ക്കലി െൻറ അറസ്റ്റ് സംബന്ധിച്ച നിർണായക തീരുമാനം വെള്ളിയാഴ്ച. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളിൽക്കൂടി വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് അനിവാര്യമാണെന്ന നിയമോപദേശമാണ് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷെൻറ (ഡി.ജി.പി) ഒാഫിസ് അനേഷണസംഘത്തിന് നൽകിയതെന്ന് അറിയുന്നു. ഇൗ സാഹചര്യത്തിൽ വെള്ളിയാഴ്ച അറസ്റ്റ് ഉണ്ടായേക്കും.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫിസിലെ ഹൈടെക് സെല്ലിൽ തുടർച്ചയായി രണ്ടാം ദിവസവും രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ ഫ്രാേങ്കാ മുളക്കലിനെ ചോദ്യം ചെയ്തു. കോട്ടയം എസ്.പി എസ്. ഹരിശങ്കർ, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ നിരത്തി ക്രോസ് വിസ്താര രീതിയിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന് ഉപചോദ്യങ്ങളടക്കം ഇരുന്നൂറോളം ചോദ്യങ്ങളടങ്ങിയ പുതിയ പട്ടിക തയാറാക്കി. തനിക്കെതിരായ തെളിവുകൾക്ക് മുന്നിൽ മുഖം തിരിച്ച ഫ്രാേങ്കാ മുളക്കലിന് പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാനായില്ല.
ബുധനാഴ്ചയും ഏഴുമണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിൽ ഫ്രാേങ്കാ മുളക്കൽ നൽകിയ മൊഴികൾ പൊലീസ് വിശകലനം ചെയ്യുകയും പലതിലും വൈരുധ്യം കണ്ടെത്തുകയും ചെയ്തു. ഇത് നീക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യൽ. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളിൽക്കൂടി വ്യക്തത വരുത്താനുണ്ടെന്ന് കോട്ടയം എസ്.പി എസ്. ഹരിശങ്കർ ചോദ്യം ചെയ്യലിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ഫ്രാേങ്കാ മുളക്കലിെൻറ മൊഴി വിശകലനം ചെയ്യും.
വെള്ളിയാഴ്ചയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിക്കും. തുടര്‍ന്ന് അറസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ചോദ്യം ചെയ്യലുമായി അദ്ദേഹം പൂർണമായും സഹകരിക്കുന്നുണ്ട്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിലൂടെ ഒേട്ടറെ നിർണായക വിവരങ്ങൾ ലഭിച്ചു. ബിഷപ്പിെൻറ മൊഴിയുടെ യാഥാർഥ്യം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും എസ്.പി വ്യക്തമാക്കി.
രേഖകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ മുളക്കൽ വ്യാഴാഴ്ചയും ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. ആദ്യ പീഡനം നടന്ന 2014 മേയ് അഞ്ചിന് താൻ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിയിരുന്നില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നെന്നും ആവർത്തിച്ചു. കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദർശക രജിസ്റ്റർ രേഖകളും തൊടുപുഴയിൽ എത്തിയില്ലെന്നതിെൻറ ടവർ ലൊക്കേഷൻ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ മുന്നിൽ വെച്ചെങ്കിലും അവ തെറ്റാണെന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്.
കന്യാസ്ത്രീയെ പരിചയമില്ലെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നുമുള്ള വാദങ്ങളും തെളിവുസഹിതം പൊലീസ് പൊളിച്ചു. തിരുവസ്ത്രം ഉപേക്ഷിച്ച രണ്ട് കന്യാസ്ത്രീകളെക്കുറിച്ച ചോദ്യത്തിന് താനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. തുടർന്ന്, െഎ.ജി വിജയ് സാഖറെ വൈകീട്ട് അേഞ്ചാടെ ഡി.ജി.പിയുടെ ഒാഫിസിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തി.
നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ മുളക്കലിനെ അറസ്റ്റ് ചെയ്യാനാകുമോ, ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ നടപടി നീട്ടി വെേക്കണ്ടതുണ്ടോ എന്നീ കാര്യങ്ങളിലാണ് പ്രധാനമായും നിയമോപദേശം തേടിയത്. പഴുതുകളെല്ലാം അടച്ച് അറസ്റ്റിലേക്ക് നീങ്ങാമെന്നാണ് ലഭിച്ച ഉപദേശം. ഇൗ സാഹചര്യത്തിലാണ് വെള്ളിയാഴ്ചകൂടി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ചോദ്യം ചെയ്യലിനുശേഷം 6.30ഒാടെ പുറത്തിറങ്ങിയ ഫ്രാേങ്കാ മുളക്കൽ പൊലീസ് അകമ്പടിയോടെ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.