കൊച്ചി: ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരള പ്രഖ്യാപനം 13ന് െകാച്ചിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽനിന്ന് രണ്ടായിരത്തോളം വിദ്യാർഥികൾ പെങ്കടുക്കും. രാവിലെ ചേരുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ േയാഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. വൈകീട്ട് മൂന്നിന് പ്രഖ്യാപന സമ്മേളനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ പ്രസിഡൻറ് അൻസാർ അബൂബക്കർ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനം നിർവഹിക്കും. ഉപദേശക സമിതി ചെയർമാൻ ഹമീദ് വാണിയമ്പലം, ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ വൈസ് പ്രസിഡൻറ് ജിനമിത്ര, ദേശീയ സെക്രട്ടറി ആഖിബ് മുംബൈ എന്നിവരും സംബന്ധിക്കും.
രാജ്യത്ത് നിലനിൽക്കുന്ന നീതിനിഷേധങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ സാമൂഹികനീതിയുടെയും സാഹോദര്യത്തിെൻറയും രാഷ്ട്രീയമാണ് ഫ്രറ്റേണിറ്റി ഉയർത്തിപ്പിടിക്കുകെയന്ന് സംഘാടകർ പറഞ്ഞു. മത-ജാതി-വർഗ-ലിംഗ ഭേദമന്യേ രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്ക് ആത്മാവിഷ്കാരത്തിന് സാധ്യത നൽകുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വിദ്യാർഥി-യുവജനങ്ങളെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിക്കും. വൈവിധ്യങ്ങളുടെ സഹവർത്തിത്വത്തിലൂടെയും സാഹോദര്യത്തിലൂന്നിയ പ്രവർത്തനങ്ങളിലെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ജനാധിപത്യം സാധ്യമാക്കാനുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനാണ് സംഘടന ശ്രമിക്കുകയെന്നും സംഘാടകർ പറഞ്ഞു. തുടക്കത്തിൽ കാമ്പസുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. 35 വയസ്സിന് താഴെയുള്ള വിദ്യാർഥി യുവജനങ്ങൾക്ക് സംഘടനയിൽ അംഗത്വമുണ്ടായിരിക്കും.
വാർത്തസമ്മേളനത്തിൽ അഡ്ഹോക് കമ്മിറ്റി കൺവീനർ സഫീർ ഷാ, ഗിരീഷ്കുമാർ കാവാട്ട്, സമർ അലി, കെ.കെ. അഷ്റഫ്, ജന. കൺവീനർ കെ.എം. ഷെഫ്രിൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.