അധ്യയന വർഷാരംഭത്തിൽ റഫ ഐക്യദാർഢ്യ കാമ്പയിനുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ്

കണ്ണൂർ: റഫയിൽ ടെൻറുകളിൽ കഴിയുന്ന അഭയാർഥികൾക്കു നേരെ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് റഫ ഐക്യദാർഢ്യ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് കെ.എം. ഷെഫ്റിൻ പറഞ്ഞു. പഴയങ്ങാടി വാദിഹുദ കാമ്പസിൽ നോർത്ത് സോൺ കാമ്പസ് ലീഡർസ് മീറ്റ് "ഫ്രറ്റേൺ ‘24" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്രയേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീന് സ്വാതന്ത്ര്യം നൽകുക, വംശഹത്യ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുക. വിദ്യാർഥി പ്രതിഷേധ സംഗമങ്ങൾ, ഗസ്സ സ്‌ക്വയറുകൾ, ഐക്യദാർഢ്യ ബാഡ്ജ് വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കും.

ലീഡേഴ്സ് മീറ്റിൽ ഇഫ്‌ലു യൂനിയൻ ജനറൽ സെക്രട്ടറി റന ബഷീർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. തഷ്‌രീഫ് എന്നിവർ സംസാരിച്ചു. കെ.കെ. അഷ്റഫ്, റാനിയ സുലൈഖ, നഈം ഗഫൂർ, അൻവർ സലാഹുദ്ദീൻ, എ.എച്ച്. ഷിയാസ്, അൻഷാദ് കുന്നക്കാവ്, എം. മുഹമ്മദ് അജ്മൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Fraternity Movement with Rafah Solidarity Campaign at the start of the academic year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.