കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി മൂവ്മെൻറിെൻറ ‘സാഹോദര്യ രാഷ്ട്രീയ ജാഥ’ സ്വീകരണ പരിപാടിക ്കിടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. ലാത്തിയടിയേറ്റ് ഫ്രറ്റേണിറ്റി പ്രവർത്തകന് പരിക്കേറ്റു. സംസ്ഥാന നേത ാക്കളടക്കം ആറുപേർ അറസ്റ്റിലായി.
കോളജിലെ എം.എ പൊളിറ്റിക്സ് രണ്ടാംവർഷ വിദ്യാർഥിയും ഫ്രറ്റേണിറ്റി യൂനിറ്റ് ഭാരവാഹിയുമായ ഫുആദിനാണ് തലക്ക് പരിക്കേറ്റത്. തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷഫ്രീൻ, ദേശീയ കമ്മിറ്റി അംഗം സാന്ദ്ര ജോസഫ്, ജില്ല ജനറൽ സെക്രട്ടറി തൻസീർ കുഞ്ഞുണ്ണിക്കര, ജില്ല സെക്രട്ടേറിയറ്റ് അംഗം ഫരീദ് കോതമംഗലം, യൂനിറ്റ് സെക്രട്ടറി നിഹാദ്, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം ഷീബ ഡേവിഡ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹീം നയിക്കുന്ന ‘സാഹോദര്യ രാഷ്ട്രീയ ജാഥ’ക്ക് മഹാരാജാസ് കോളജിൽ ഒരുക്കിയ സ്വീകരണം പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കോളജിൽ സ്വീകരണം നടത്താൻ പ്രിൻസിപ്പലിെൻറ അനുമതി ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ജാഥ കോളജിലേക്ക് പ്രവേശിക്കാനിരിക്കെ കവാടത്തിൽ നിലയുറപ്പിച്ച പൊലീസ് തടഞ്ഞു. സംഘർഷ സാധ്യതയുള്ളതിനാൽ കോളജിനകത്ത് പരിപാടി നടത്താനാവില്ലെന്ന് അസി. കമീഷണർ കെ. ലാൽജി വ്യക്തമാക്കി.
പ്രിൻസിപ്പലിെൻറ അനുമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസുകാർ പ്രവർത്തകരെ തടഞ്ഞു. ഈ സമയത്തെല്ലാം കോളജ് വളപ്പിൽനിന്ന് എസ്.എഫ്.ഐ പ്രവർത്തകർ ജാഥക്കെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഫ്രറ്റേണിറ്റി പ്രവർത്തകരായ കോളജ് വിദ്യാർഥികൾ അകത്തുകയറിയപ്പോൾ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. പുറത്തെത്തിക്കുന്നതിനിടെ പൊലീസ് ലാത്തി വീശിയപ്പോഴാണ് ഫുആദിന് തലക്കടിയേറ്റത്. തുടർന്ന് നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. പിന്നീട് കോളജിനുപുറത്തെ റോഡിൽ പ്രവർത്തകർ പ്രതിഷേധയോഗം ചേർന്നു.
ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.ബി.എം ഫർമിസ്, ജനറൽ സെക്രട്ടറിമാരായ കെ.എസ്. നിസാർ, മഹേഷ് തോന്നക്കൽ, സെക്രട്ടറി അനീഷ് പറമ്പുഴ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐയുടെ പുറത്തുനിന്നുള്ള നേതാക്കളുൾെപ്പടെ കോളജിനകത്തുണ്ടായിട്ടും നേരത്തേ അനുമതി വാങ്ങിയ തങ്ങളെ അകത്തുകയറ്റാതിരിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.