കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; മെന്‍സ്ട്രുവല്‍ കപ്പ് വിതരണം

കൊച്ചി: ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് അന്താരാഷ്ട്ര വനിത ദിനമായ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനിൽനിന്നും ഏതു സ്റ്റേഷനിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് സഘടിപ്പിച്ചിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30 ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും. എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍ ഉണ്ടാകും.

ഉച്ചയ്ക്ക് ശേഷം 2.30 ന് പത്തടിപ്പാലത്തുനിന്ന് ജെ.എല്‍.എന്‍ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍. വൈകിട്ട് 4.30 ന് കലൂര്‍ സ്റ്റേഷനില്‍ ഫ്‌ളാഷ് മോബും ഫാഷന്‍ ഷോയും.

മൂന്ന് മണി മുതല്‍ ആലുവ സ്റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും. നാല് മണിമുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്. 4.30 ന് ഏറ്റവും കൂടുതല്‍ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം. അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനില്‍ എസ്.ബി.ഒ.എ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവും.

5.30 ന് ജോസ് ജങ്ഷനില്‍ കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ വനിതാദിന സാംസ്‌കാരിക പരിപാടി. ക്യൂട്ട് ബേബി ഗേള്‍ മല്‍സരം. മ്യൂസിക്കല്‍ ചെയര്‍ മല്‍സരം. സെന്റ് തെരേസാസ് കോളജ് വിദ്യാർഥിനികളുടെ മ്യൂസിക് ബാന്‍ഡ്. രാവിലെ 10.30ന് കെ.എം.ആര്‍.എല്‍ വനിത ജീവനക്കാര്‍ക്കായി ആയുര്‍വേദ ചികിത്സാ വിധികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്.

Tags:    
News Summary - Free travel for women on Kochi Metro in Womens Day 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.