കോഴിക്കോട്: സംസ്ഥാനത്ത് സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ബിഹാർ തെരഞ്ഞെടുപ്പ് കാലത്തെ ട്വീറ്റ് പങ്കുവെച്ചാണ് വിഷ്ണുനാഥിെൻറ പ്രതികരണം.
'കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് ബീഹാറിലെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ നാണംകെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാർക്കും അത് നൽകുക എന്നത് കേന്ദ്ര സർക്കാറിെൻറ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്' -എന്നായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
'കോവിഡ് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത് അധാർമികവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവുമാണ്. അത് നിർമല സീതാരാമൻ ആയാലും പിണറായി വിജയൻ ചെയ്താലും. ഇത് സീതാറാം യെച്ചൂരി പറയുമ്പോൾ ശരിയും യു.ഡി.എഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റുമാവുന്നതെങ്ങനെ? വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണം എന്ന് തന്നെയാണ് യു.പി.എയുടെയും യു.ഡി.എഫിെൻറയും നിലപാടെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.