തൃശൂർ: കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി രാജ്യത്തെ ബാങ്ക് ശാഖകളിലും എ.ടി.എം കൗണ്ടറുകളിലും പ്രാദേശിക ഭാഷകളിൽ പോസ്‌റ്റർ പ്രദർശിപ്പിക്കാൻ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാനതല ബാങ്കേഴ്സ് സമിതികൾക്കും ഉത്തരവ് നൽകിയത്. മഹാമാരിയുടെ പശ്ചാത്തലത്തിലും കേന്ദ്ര സർക്കാർ ബാങ്കുകളെ രാഷ്ട്രീയ പ്രചാരണ ഉപാധിയാക്കുകയാണെന്ന് ബാങ്കിങ് മേഖലയിൽനിന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
വാക്സിൻ വിതരണം ഉൾെപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജനാധിപത്യ സർക്കാറിെൻറ കടമയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി. മഹാമാരിക്ക് എതിരെ എല്ലാ കാലത്തും സൗജന്യ വാക്സിൻ നൽകുന്ന നയമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ആ നയം വൻകിട കുത്തകകളുടെ താൽപര്യാർഥം കേന്ദ്ര സർക്കാർ മാറ്റി. എന്നാൽ ബഹുജന സമ്മർദവും സുപ്രീംകോടതി ഉത്തരവും വന്നപ്പോഴാണ് വാക്സിൻ നയത്തിലെ പഴയ രീതി പുനഃസ്ഥാപിച്ചത്. രാഷ്ട്രീയ പ്രചാരണത്തിന് ബാങ്കുകളെ വേദിയാക്കുന്ന നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.