തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണവും അറിവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ഫ്രീഡം ഫെസ്റ്റിന് തലസ്ഥാനത്ത് സമാപനം. നാല് ദിവസങ്ങളിൽ വിവിധ വേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ, എക്സിബിഷനുകൾ, സാംസ്കാരിക പരിപാടികൾ, ഫിലിം പ്രദർശനങ്ങൾ എന്നിവ നടന്നു. രാജ്യത്തെ ആദ്യ സമ്പൂർണ ഇ-ഭരണമുള്ള സംസ്ഥാനമെന്ന നിലയിൽ കേരളം ഡിജിറ്റൽ സേവനരംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് മുൻ പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാർ അഭിപ്രായപ്പെട്ടു.
അവസാന ദിവസം നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് ഡിജിറ്റൽ കോൺക്ലേവിൽ വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.