പൊൻകുന്നം: സ്വാതന്ത്ര്യം അർഥപൂർണ്ണമാവണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നലശ്രീകുമാർ. കാഞ്ഞിരപ്പള്ളി യൂനിയൻ കൻവൻഷൻ പൊൻകുന്നം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ദിയുടെ എഴുപതാണ്ടിനു ശേഷവും ഭരണഘടനാപരമായ അടിസ്ഥാന അവകാശങ്ങൾ പോലും വെല്ലുവിളി നേരിടുകയും, വൈവിധ്യങ്ങളുടെ സ്തൂപങ്ങൾ തകരുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. സാധാരണ ജനങ്ങളുടെ ദുരിതക്കയങ്ങളിൽ നിന്ന് കർഷകസമരം പോലെയുള്ള പുതിയ വർഗസമരങ്ങൾ ഉയരുകയാണന്നും അദ്ദേഹം പറഞ്ഞു.
യൂനിയൻ പ്രസിഡന്റ് രാജുകുന്നുംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ബിജു, സംസ്ഥാന കമ്മറ്റിയംഗം കെ.കെ. കൃഷ്ണകുമാർ, എ.സി.അനിൽ, എം.കെ.മോഹനൻ, ഇ.എസ്.ഷൈജു, എ.ആർ. മനുമോൻ, ആശബിജു തുടങ്ങിയവർ സംസാരിച്ചു. കൻവൻഷനിൽ യൂനിയൻ വിഭജിച്ച് എരുമേലിയൂണിയൻ നിലവിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.