കൊച്ചി: ദുരൂഹസാഹചര്യത്തിൽ മരിച്ച സി.എ വിദ്യാർഥിനി മിഷേൽ ഷാജിയെ ക്രോണിൻഉപദ്രവിച്ചിട്ടുണ്ടെന്ന് സുഹൃത്തിെൻറമൊഴി. ക്രോണിൽ നിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. മിഷേലിനെ ക്രോണിൻ അടിക്കുക വരെ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ പിടിച്ചു നിന്ന മിഷേൽ ഇപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു. ചെന്നൈയിലുള്ള സുഹൃത്താണ് പൊലീസിന് മൊഴി നൽകിയത്.
കാണാതായ ദിവസവും രാവിലെ മിഷേൽ തന്നെ വിളിച്ചിരുന്നു. വളരെ സന്തോഷത്തോടു കൂടിയാണ് സംസാരിച്ചത്. 27ന് കാണാമെന്ന് പറഞ്ഞിരുന്നതായും സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തി.
ക്രോണിനുമായുള്ള കലഹത്തിനൊടുവിൽ ജീവനൊടുക്കിയെന്ന പൊലീസ് ഭാഷ്യം നിരാകരിക്കുന്നതാണ് സുഹൃത്തിെൻറ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.