ഇന്ധനവില സംസ്ഥാന സർക്കാർ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയിലേക്ക് സൈക്കിളിലെത്തി പ്രതിഷേധിക്കുന്നു( ചിത്രം: പി.ബി.ബിജു)

ഇന്ധനികുതി കുറക്കണം; നിയമസഭയിലേക്ക്​ സൈക്കിളിലെത്തി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ഇന്ധനികുതി കുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യത്യസ്​ത പ്രതിഷേധവുമായി യു.ഡി.എഫ്​. പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍റെ നേതൃത്വത്തിൽ എം.എൽ.എ ഹോസ്റ്റലിൽ നിന്നും യു.ഡി.എഫ് എം.എൽ.എമാർ​ സൈക്കിൾ ചവിട്ടിയാണ്​ നിയമസഭയിലെത്തിയത്​. പെട്രോൾ-ഡീസൽ വില വർധനവിനെ തുടർന്ന്​ ജനം ദുരിതത്തിലാവു​േമ്പാൾ നികുതി കുറക്കാത്ത സംസ്ഥാന സർക്കാറി​േന്‍റയും നാമമാത്രമായ കുറവ്​ വരുത്തിയ കേന്ദ്രസർക്കാറി​േന്‍റയും സമീപനത്തിനെതിരെയാണ്​ യു.ഡി.എഫ്​ പ്രതിഷേധമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശൻ പറഞ്ഞു.

നികുതി കുറക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ ആദ്യം പഞ്ചാബ്​ കുറക്ക​ട്ടെയെന്നാണ്​ കേരളം പറഞ്ഞത്​. പഞ്ചാബ്​ കുറച്ചപ്പോൾ അവിടെ തെരഞ്ഞെടുപ്പ്​ വരുന്നതിനാലാണ്​ ഇളവ്​ നൽകിയതെന്ന്​ പറഞ്ഞു. നേരത്തെ കേന്ദ്രസർക്കാർ കുറച്ചാൽ ഇളവ്​ നൽകാമെന്നായിരുന്നു മുൻ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞിരുന്നതെന്നും സതീശൻ ഓർമിപ്പിച്ചു. കേന്ദ്രസർക്കാർ നികുതി ഇനിയും കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ എക്​സൈസ്​ നികുതി പെട്രോളിന്​ അഞ്ചുരൂപയും ഡീസലിന്​ 10 രൂപയും കുറച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച്​ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. ഇതേമാതൃകയിൽ കേരളത്തിലും നികുതി കുറക്കണമെന്നാണ്​ പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

Full View


Tags:    
News Summary - Fuel tax should be reduced; Opposition protests by bicycle to the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.