ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

കോഴിക്കോട്: ജാമിഅ മർകസ് വൈസ് റെക്ടറും ഗവേഷകനുമായ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് അമേരിക്ക-ഇന്ത്യ സർക്കാരുകൾ സംയുക്തമായി നൽകുന്ന നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫുൾബ്രൈറ്റ്‌ ഫെല്ലോഷിപ്പ്. യു എസ് ഡിപ്പാർട്ട്​െമൻറ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ(യു.എസ്.ഐ.ഇ.എഫ്) ഏർപ്പെടുത്തിയതാണ് ഈ ഫെല്ലോഷിപ്പ്. ‘ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക ജ്ഞാനോൽപാദനത്തി​െൻറ രീതിശാസ്ത്രവും പണ്ഡിതരും’ എന്ന പ്രൊജക്റ്റാണ് ഫെല്ലോഷിപ്പിന് അർഹത നേടിയത്.

മലപ്പുറം ആക്കോട് സ്വദേശിയാണ് മുഹമ്മദ് റോഷൻ നൂറാനി. ചീരക്കോളില്‍ കോണത്ത് വീട്ടിൽ പരേതനായ സി.കെ. അബൂബക്കറി​​െൻറയും എ.വി. സഫിയയുടെയും മകനാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയറക്ടർ ജനറലുമായ സി. മുഹമ്മദ് ഫൈസിയുടെ മകൾ ഡോ. ഹാഫിസയാണ് ഭാര്യ. മക്കൾ: ഹസന്‍ ഫാത്തിഹ്, ഹാത്തിം അബൂബക്കര്‍, ഹാമീം അംജദ്.

Tags:    
News Summary - Full Bright Post Doctoral Fellowship Dr. Mohammad Roshan Noorani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.