തിരുവനന്തപുരം: യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.എ) സാമ്പത്തികക്രമക്കേടുമാ യി ബന്ധപ്പെട്ട് കേസെടുക്കാൻ ഡി.ജി.പിയുടെ നിർേദശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്.
യു.എൻ.എ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാക്കെതിരെ ദിവസങ്ങൾക്കുള്ളിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. യു.എൻ.എയുടെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ വെട്ടിച്ചെന്ന പരാതിയാണ് അന്വേഷണത്തിന് ആധാരം. വലിയ സാമ്പത്തിക ആരോപണമായിനാൽ കേസെടുത്ത് കണക്കുകൾ സംബന്ധിച്ച ഓഡിറ്റ് നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിെൻറ ശിപാർശ. ആ ശിപാർശ ഡി.ജി.പിക്ക് സമർപ്പിക്കുകയായിരുന്നു.
സംഘടനയുടെ ഭാരവാഹി ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചതിനെതുടർന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടന്നത്. വരവ്ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെട്ടാൽ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകൂവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.