തിരുവനന്തപുരം: പൊലീസ് സേനയുടെ നവീകരണത്തിന് കോടികൾ ചെലവഴിക്കുേമ്പാൾ കെ.എ.പി രണ്ടാം ബറ്റാലിയനിൽ നീന്തൽകുളം നിർമിക്കാൻ പൊലീസുകാരിൽനിന്ന് പണം പിരിക്കുന്നു. പാലക്കാട് ജില്ലയിൽ കുട്ടിക്കുളങ്ങരയിലാണ് നീന്തൽകുളം. സി.എ.ജിയുടെ വിമർശനത്തിനുൾപ്പെടെ പൊലീസിലെ ഫണ്ട് വിനിയോഗം വിഷയമായിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നീന്തൽക്കുളം നിർമാണത്തിന് സേനാംഗങ്ങളിൽനിന്ന് പണം പിരിക്കുന്നത്.
കെ.എ.പി രണ്ട് കമാൻഡൻറിെൻറ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമാൻഡൻറാണ് പണം പിരിക്കാൻ നോട്ടീസ് ഇറക്കിയത്. ഫണ്ട് നൽകാൻ താൽപര്യമുള്ളവർ ഉടൻ അറിയിക്കണമെന്നാണ് നോട്ടീസിലൂടെ നൽകിയിട്ടുള്ള നിർദേശം. ശമ്പളത്തില്‍നിന്ന് രണ്ട് ഗഡുക്കളായി പണം ഈടാക്കും. 3000, 2500, 2000, 1500, 1000 എന്നിങ്ങനെയാണ് തുക ഈടാക്കുന്നത്.
പലരും പണം നൽകിയതായി അറിയുന്നു. ബറ്റാലിയനിലെ പൊലീസുകാരെ ഉപയോഗിച്ചാണ് നിർമാണം. ബറ്റാലിയനുകൾ കേന്ദ്രീകരിച്ച പണപ്പിരിവ് സംബന്ധിച്ച് നേരത്തെയും ആക്ഷേപം ഉയർന്നിരുന്നു. സേനാംഗങ്ങളിൽനിന്ന് മേലുദ്യോഗസ്ഥർ സമ്മർദം ചെലുത്തി പണം പിരിക്കുന്നതായും അതിെൻറ കണക്കുകൾ സൂക്ഷിക്കാറില്ലെന്നും ആക്ഷേപമുണ്ട്. അതിന് ശക്തിപകരുന്നതാണ് നീന്തൽക്കുളം നിർമിക്കാനുള്ള നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.