തിരുവനന്തപുരം: സര്‍ക്കാറിൽനിന്ന് 12 കോടിയിലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്ന പരാതി പരസ്യമായി ഉന്നയിച്ച ഹാബിറ്റാറ്റ് ഗ്രൂപ് മേധാവി ജി. ശങ്കറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൈസ കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാകും. അതൊക്കെ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്.
അല്ലാതെ, പൊതുവിൽ ചർച്ച ചെയ്യാനല്ല ശ്രമിക്കേണ്ടെതെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. വർക്കല, പൊന്മുടി പൊലീസ് സ്റ്റേഷനുകളുടെയും കൊട്ടാരക്കരയിൽ സ്ഥാപിച്ച കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിെൻറയും ഉദ്ഘാടനം നിർവഹിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഹാബിറ്റാറ്റ് കൂടി ഈ സംരംഭത്തിൽ ഭാഗമായതുകൊണ്ടാണ് ഇവിടെ െവച്ച് ഇക്കാര്യം പറയുന്നത്. ശങ്കറിനോട് പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സർക്കാറിനായി നിരവധി കെട്ടിടങ്ങൾ പണിതതിെൻറ പണം ചുവപ്പുനാടയിൽ കുടുങ്ങിയെന്നാണ് ഫേസ്ബുക്ക് വിഡിയോയിൽ ജി. ശങ്കർ പറഞ്ഞത്.സംസ്ഥാന സര്‍ക്കാറിെൻറ വിവിധ വകുപ്പുകള്‍ക്കായി കെട്ടിടങ്ങള്‍ നിർമിച്ചുനല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം പൂര്‍ണമായി നല്‍കിയിട്ടില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഓര്‍മപ്പെടുത്തിയ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്നും ശങ്കർ കൂട്ടിച്ചേർത്തിരുന്നു. അതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.