കേന്ദ്രമന്ത്രിമാർ അവരുടെ ഉത്തരവാദിത്തം നോക്കിയാൽ മതി -ജി.സുധാകരൻ

കൽപറ്റ: സംസ്ഥാനത്തെ ക്രമസമാധാനപാലനം സംസ്ഥാന സർക്കാറി​​​െൻറ ഉത്തരവാദിത്തമാണെന്നും അത‌് ചോദ്യംചെയ്യാൻ ആർക്കും അധികാരമില്ലെന്നും മന്ത്രി ജി. സുധാകരൻ. കൽപറ്റയിൽ പൊതുമരാമത്ത‌് വകുപ്പ‌് പ്രവൃത്തികളുടെ അവലോകന യോഗശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിമാർ അവരുടെ ഉത്തരവാദിത്തം നിർവഹിച്ചാൽ മതി. സംസ്ഥാന സർക്കാറി​​​െൻറ ക്രമസമാധാനപാലനത്തിൽ ഇടപെടാൻ ഒരു കേന്ദ്രമന്ത്രിക്കും അധികാരമില്ല. സംസ്ഥാനത്തി​​​െൻറ അധികാരപരിധിയിൽ കേന്ദ്രമന്ത്രിമാർ കടന്നുകയറുന്നത് വിലകുറഞ്ഞ പബ്ലിസിറ്റിക്കു​ വേണ്ടിയാണ്. അധികാരത്തിലെത്തിയാൽ ആനപ്പുറത്താണെന്ന തോന്നൽ പാടില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സുധാകരന്‍ താമരശ്ശേരി ചുരം സന്ദര്‍ശിച്ചു
ഇൗങ്ങാപ്പുഴ: മന്ത്രി ജി. സുധാകരന്‍ താമരശ്ശേരി ചുരം സന്ദര്‍ശിച്ചു. വയനാട് ജില്ലയിലേക്ക് പോകുന്നതിനിടയിലാണ് മന്ത്രി പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചുരം റോഡ് സന്ദര്‍ശിച്ചത്. കാലവര്‍ഷക്കെടുതിയില്‍ ചിപ്പിലിത്തോടിന് സമീപം റോഡ് ഇടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. ഇതിന് സമീപം താല്‍ക്കാലിക റോഡൊരുക്കിയാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. ഇടിഞ്ഞ ഭാഗത്ത് 1.86 കോടി ചെലവഴിച്ചാണ് നിർമാണം പൂര്‍ത്തിയാക്കിയത്. കോണ്‍ക്രീറ്റ്് സംരക്ഷണ ഭിത്തി നിർമിച്ചാണ് പുനര്‍നിർമാണം. പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ എം. അശോക് കുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി.എസ്. സിന്ധു, ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ. വിനയരാജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.




Tags:    
News Summary - G sudakaran on union minister sabarimala visit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.