കീഴാറ്റൂർ: സമരത്തെ പിന്തുണക്കുന്നത്​ ജോലിയില്ലാത്ത ചിലർ -മന്ത്രി സുധാകരൻ

കൊച്ചി: കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തിന് പിന്തുണയുമായി എത്തിയവർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. കോൺഗ്രസുകാരാണ് വയൽക്കിളികളെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ചെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയൽക്കിളികളുമായി സർക്കാർ ചർച്ചക്കില്ലെന്നും സമരം നടത്തുന്നവർക്ക് ബദൽ നിർദേശം മുന്നോട്ട് വെക്കാനില്ലെന്നും മന്ത്രി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മ​​​െൻറ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ തങ്ങളും അംഗീകരിച്ചുവെന്നേയുള്ളൂ. വി.എം സുധീരനും ഷാനിമോൾ ഉസ്മാനുമൊക്കെയാണ് സമരം ചെയ്യാനെത്തിയിരിക്കുന്നത്. അവരാരെങ്കിലും ഇന്നുവരെ ഒരു സമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

കീഴാറ്റൂർ സമരമല്ല കോൺഗ്രസി​​​െൻറ കണ്ണൂർ സമരമാണ് ഇപ്പോൾ നടക്കുന്നത്. സമരത്തെ പിന്തുണച്ച് സുധീരൻ സമയം കളയരുത്​. കേന്ദ്ര സർക്കാറാണ് ദേശീയപാത നിർമിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈൻമ​​​െൻറാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. കീഴാറ്റൂരില്‍ സമരം ചെയ്യുന്നതിൽ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടത്.

വയൽക്കിളികൾക്ക് പിന്തുണയുമായി എത്തിയ ബി.ജെ.പിക്കാർ കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചാണോ വന്നതെന്ന് വ്യക്തമാക്കണം. സി.പി.എമ്മിന് മാത്രമായി പ്രത്യേകിച്ച് ദേശീയപാതയൊന്നും വേണ്ട. സർക്കാറിന് വിഷയത്തില്‍ ഒരു ആകാംക്ഷയുമില്ല. ചിലരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് അവിടെയുള്ളത്. അത് അവർതന്നെ പരിഹരിച്ചോളുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - G Sudhakaran about Protesters in Keezhattoor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.