തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി. സുധാകരൻ. ജനവാസ കേന്ദ്രങ്ങളിലേക്ക് ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നത് എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്നും ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പണം ലഭിക്കുന്നത് സംസ്ഥാന ബിവറേജസ് കോർപ്പറേഷനില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതിനെ പറ്റി ആലോചിക്കാന്‍ കഴിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് മദ്യശാലകള്‍ മാറ്റാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹരജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.