കൊച്ചിയിലെ ഗതാഗതക്കുരുക്ക്: ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞ് പൊതുമരാമത്ത് മന്ത്രി

കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്കിനെയും റോഡ് തകർച്ചയെയുംകുറിച്ച് നേരിട്ടറിയാൻ പൊതുമരാമത്ത് മന്ത്രി ജി. സുധ ാകരനെത്തി. ഫ്ലൈഓവറുകളുടെ നിർമാണംമൂലം രൂക്ഷമായ കുരുക്കനുഭവപ്പെടുന്ന എറണാകുളം ജില്ലയിലെ കുണ്ടന്നൂർ, വൈറ്റില, ത മ്മനം തുടങ്ങിയ ഭാഗങ്ങളാണ് മന്ത്രി സന്ദർശിച്ചത്. ഈ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന്​ കാരണം പൊതുമരാമത്ത് വകുപ്പല് ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. രണ്ടും മൂന്നും മണിക്കൂർ കുരുക്കുണ്ടാവുന്നതിന് പി.ഡബ്ല്യു.ഡി എന്തുപിഴച്ചുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.

‘‘ഗതാഗതക്കുരുക്കിനെക്കുറിച്ച് ചോദിക്കേണ്ടത് എസ്.പിയോടാണ്. ജില്ല കലക്ടറും എസ്.പിയുമാണ് ഗതാഗതം നിയന്ത്രിക്കേണ്ടത്. ഗതാഗതം ശാസ്ത്രീയമായി തീരുമാനിക്കണം. നമുക്കൊന്നും ചെയ്യാൻ പറ്റില്ല. പാവപ്പെട്ട എൻജിനീയർമാർക്ക് റോഡ് പണിയാനേ പറ്റൂ’’ -അദ്ദേഹം പറഞ്ഞു.

മണിക്കൂറുകളോളം ബ്ലോക്കിൽ വലയുന്ന ജനങ്ങളുടെ വികാരം ശ്രദ്ധയിൽപെടുത്തിയപ്പോൾ, കുരുക്കുണ്ടെങ്കിൽ ഗതാഗതപരിഷ്കരണം നടത്തണമെന്ന് ജി. സുധാകരൻ പറഞ്ഞു. ഇത് പി.ഡബ്ല്യു.ഡി അല്ല, റോഡ് സേഫ്റ്റി അതോറിറ്റിയാണ് യോഗം ചേർന്ന് തീരുമാനിക്കേണ്ടത്. രണ്ട് ഫ്ലൈഓവറുകൾ നിർമിക്കുമ്പോൾ തിരക്കുള്ള റോഡിൽ സ്വാഭാവികമായും കുരുക്കുണ്ടാവും. മെട്രോ നിർമാണകാലത്ത് എത്രമണിക്കൂറാണ് കുരുക്കുണ്ടായത്. എറണാകുളത്ത് എല്ലാകാലത്തും തിരക്കാണ്. മെട്രോ വന്നതിനുശേഷവും തിരക്ക് കുറഞ്ഞിട്ടില്ല.

ജില്ലയിൽ 45 റോഡുകളുടെ പലഭാഗങ്ങളും തകർന്നുകിടക്കുകയാണ്. മ‍ഴയത്ത് എന്തുചെയ്യും. റോഡിലെ കുഴി മാത്രമാണ് എല്ലാവരും കാണുന്നത്. പാലം പൂർത്തിയാവുന്നത് ആരും കാണുന്നില്ല. വലിയ റിസ്കാണ് എൻജിനീയർമാർ എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണർ വിജ‍യ് സാഖറെ എത്തി കുഴിയടക്കാൻ മുന്നിട്ടിറങ്ങിയ കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴും മന്ത്രി പരുഷമായാണ് പ്രതികരിച്ചത്. ‘‘കമീഷണർക്ക് റോഡിലിറങ്ങിയാലെന്താ. ഞാനും ഇറങ്ങിയല്ലോ, എനിക്കു മുകളിലാണോ കമീഷണർ?. എല്ലാരും ഇറങ്ങി പണിയെടുക്കണം. കമീഷണർ പണിയെടുത്തത് പൊതുമരാമത്തി​​െൻറ കോൺക്രീറ്റ് കൊണ്ടാണ്. ഐ.ജി വന്ന് പൂശിയതൊക്കെ പൊതുമരാമത്ത് എൻജിനീയർമാരുടെ കൈയിൽനിന്ന്​ വാങ്ങിയാണ്​’’ -മന്ത്രി പറഞ്ഞു.

Tags:    
News Summary - G Sudhakaran - PWD allowed 7 Crore for Kochi road development - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.