സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് കാണിച്ച് ജി. സുധാകരൻ നേതൃത്വത്തിന് കത്ത് നൽകി

ആലപ്പുഴ: സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് ജി. സുധാകരൻ. സംസ്ഥാനസമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക് സുധാകരൻ കത്ത് നൽകി. രണ്ടു ദിവസം മുൻപാണ് കത്ത് നൽകിയത്. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കത്ത് നൽകിയത്.

സംസ്ഥാന സമിതിയിൽ 75വയസെന്ന പ്രായ പരിധി കർശനമാക്കാൻ തീരുമാനമുണ്ട്. എന്നാൽ 75 വയസുള്ള ജി. സുധാകരന് ഇളവു ലഭിക്കും എന്നാണ് അഭ്യൂഹം. ഇതിനിടെയാണ് ജി.സുധാകരൻ കത്ത് നൽകിയിരിക്കുന്നത്.

നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട് എന്നാണ് അറിയാൻ കഴിയുന്ന വിവരം.

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി. സുധാകരന് എതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ജി. സുധാകരൻ സംസ്ഥാന സമിതിയിൽ തുടരാനില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കത്ത് മുഖേന രേഖാമൂലം അറിയിച്ചതെന്നാണ് സൂചന.

Tags:    
News Summary - G Sudhakaran says he will not join in state committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.