ആലപ്പുഴ: മദ്യശാലകള്‍ ദൂരപരിധി പാലിച്ച് പ്രവര്‍ത്തിക്കണമെന്ന സുപ്രീംകോടതി വിധി നേരായവിധത്തില്‍ നേരിടുമെന്ന് മന്ത്രി ജി. സുധാകരന്‍. അതിനാലാണ് പുനർ വിജ്ഞാപനം നടത്താൻ അനുവദിക്കാതിരുന്നത്. ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെൻറ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെരിപ്പിനനുസരിച്ച് കാല്‍ മുറിക്കാന്‍ കഴിയില്ല. മറ്റ് സംസ്ഥാനങ്ങള്‍ സംസ്ഥാന റോഡുകള്‍ ജില്ല റോഡുകളാക്കി മാറ്റി.
ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയാറല്ല. മദ്യശാല വിഷയത്തില്‍ വസ്തുതകള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകണം. മാധ്യമങ്ങള്‍ക്കുപോലും കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. ചില പഞ്ചായത്ത് പ്രസിഡൻറുമാര്‍ സൂചികുത്താന്‍ സ്ഥലം തരിെല്ലന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരെങ്ങാനും ഇന്ത്യന്‍ പ്രസിഡൻറായാല്‍ നാട്ടിലെ സ്ഥിതി എന്താകും. ഒരാളെ മെംബര്‍ ആക്കുന്നതും പ്രസിഡൻറ് ആക്കുന്നതുമൊക്കെ പാര്‍ട്ടിയാണ്. സര്‍ക്കാറിെൻറ നയം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ഇക്കൂട്ടര്‍ രാജിവെച്ച് പുറത്തുപോകണം. മദ്യശാലകള്‍ കുറഞ്ഞാല്‍ ചായക്കടയില്‍പോലും മദ്യം വില്‍ക്കും. ഇത് അപകടകരമാണ്. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ നാട് ഗുണം പിടിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.