ജി. സുധാകരന് എക്‌സൈസ് വകുപ്പിന്‍റെ താത്ക്കാലിക ചുമതല

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എക്‌സൈസ് വകുപ്പിന്‍റെ താത്ക്കാലിക ചുമതല നല്‍കാന്‍ തീരുമാനം. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് വകുപ്പിന്‍റെ ചുമതല സുധാകരന് നല്‍കുന്നത്. അധിക ചുമതലയായാണ് എക്‌സൈസ് വകുപ്പ് കൂടി ജി. സുധാകരന് നല്‍കുന്നത്.

ഇത് സംബന്ധിച്ച് സുധാകരന് ഔദ്യോഗിക അറിയിപ്പ് ഇന്നലെ വൈകുന്നേരം ലഭിച്ചതായാണ് സൂചന.

പുതിയ മദ്യനയം അടക്കമുള്ള നിര്‍ണായകമായ തീരുമാനങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ജി. സുധാകരന് ചുമതല നല്‍കുന്നത്. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിട്ടുണ്ടെങ്കിലും തുടര്‍ ചര്‍ച്ച നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടതുണ്ട്.

കോഴിക്കോട്ടെ വീട്ടില്‍വെച്ച് എക്‌സൈസ് മന്ത്രിയായ ടി.പി രാമകൃഷ്ണന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാര്‍ച്ച് 12 ഞായറാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുളള രക്തക്കുഴലില്‍ രണ്ടിടത്ത് ബ്ലോക്ക് ഉളളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയനാക്കിയിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇപ്പോള്‍ മന്ത്രിയുടെ ചികിത്സ.

Tags:    
News Summary - G sudhakarnan will hold the resposibility of excise ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.