സംവരണം നല്‍കേണ്ടത് പാവപ്പെട്ടവര്‍ക്ക്; ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എന്‍.എസ്.എസ്

കോട്ടയം: ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഏത് ജാതിയില്‍പ്പെട്ടവരായാലും അതിലെ പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍ നിന്ന് എന്‍.എസ്.എസ് ഒരടി പോലും പിന്നോട്ട് പോകില്ല. ജാതിയുടെ പേരില്‍ സമ്പന്നന്മാര്‍ സംവരണാനുകൂല്യങ്ങള്‍ അടിച്ചു മാറ്റുകയാണ്. 10 ശതമാനം സംവരണം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു.

ജാതി സംവരണം പാടില്ലെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നുമാണ് നിയമം ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ 10 ശതമാനം സംവരണം എന്നുള്ളത് മാറി 90 ശതമാനം സാമ്പത്തിക സംവരണം വരുന്ന കാലമുണ്ടാകുമെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - G Sukumaran Nair react to Caste Reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.