കുഴൽമന്ദം: ഗെയിൽ പൈപ് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുകയിൽ തീരുമാനമായില്ല. കഴിഞ്ഞ ദിവസം കമ്പനി അധികൃതരും സ്ഥലമുടമകളുടെ പ്രതിനിധികളും കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനമാകാതെ പിരിഞ്ഞത്.
പൈപ് ലൈൻ പോകുന്ന സ്ഥലത്തെ മഹസർ തയാറാക്കൽ പൂർണമായി. എറണാകുളത്ത് പ്രാരംഭപണികൾ ആരംഭിച്ചിട്ടും സ്ഥലമുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാര തുക കമ്പനി കഴിഞ്ഞ ദിവസം വരെയും പ്രസിദ്ധപ്പെടുത്തിയില്ല. സ്ഥലവിലയുടെ 37.5 ശതമാനം നൽകാമെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്. ഭൂമിക്ക് 2016ൽ സർക്കാർ നിശ്ചയിച്ച വിലയുടെ മൂന്ന് ഇരട്ടി നൽകണമെന്നാണ് സ്ഥലം ഉടമകൾ പറയുന്നത്.
1999ൽ പെേട്രാനെറ്റ് സി.സി.കെ ലിമിറ്റഡ് റൈറ്റ് ഓഫ് യൂസ് ആക്ട് പ്രകാരം ഏറ്റെടുത്ത 18 മീറ്റർ സ്ഥലത്തുകൂടിയാണ് പുതിയ എൽ.പി.ജി പൈപ് ലൈനും കടന്നുപോകുന്നത്. ഇതിൽ ഒമ്പത് മീറ്റർ ഭൂമിയുടെ വിലയേ നൽകൂവെന്നാണ് കമ്പനി അധികൃതരുടെ നിലപാട്. എന്നാൽ, പെട്രോനെറ്റ് ഏറ്റടുത്ത സ്ഥലത്തിനുമേൽ പൂർണ അധികാരം ഉടമകൾക്കാണെന്ന് പറെഞ്ഞങ്കിലും ഒരു നിർമാണ പ്രവർത്തനവും നടത്താൻ കഴിയില്ല. സ്ഥലത്തിെൻറ ആധാരത്തിൽ കമ്പനി സീൽ പതിച്ചതിനാൽ ബാങ്കുകൾ വായ്പ കൊടുക്കുന്നില്ല. സ്ഥലം വിൽക്കാനും കഴിയുന്നില്ല.
1000 കോടി രൂപയാണ് ഇതിെൻറ ചെലവ് പ്രതീക്ഷിക്കുന്നത്. 458 കിലോമീറ്ററാണ് ദൂരം. മാത്രമല്ല ലൈൻ കടന്നുപോകുന്ന പരിസരങ്ങളിൽ ഉള്ളവർക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പദ്ധതിക്ക് 2015ലാണ് പെേട്രാളിയം നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിെൻറ അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.