കോഴിക്കോട്: ഗെയിൽ ഇരകളുടെ ആശങ്ക പരിഹരിക്കുന്നതിന് വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നും സമരം തുടരുന്നത് ഉൾപ്പെടെ ഭാവി പരിപാടികൾ യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമരസമിതി നേതാക്കളായ ജി. അബ്ദുൽ അക്ബറും അബ്ദുൽ കരീമും സി.പി. ചെറിയമുഹമ്മദും പറഞ്ഞു. ജനവാസമേഖല ഒഴിവാക്കാൻ അലൈൻമെൻറിൽ മാറ്റം വരുത്തണം എന്നതിൽ സമരസമിതി ഉറച്ചുനിൽക്കുകയാണ്. പ്രതിഷേധക്കാരെ പൊലീസ് വേട്ടയാടുന്നതിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. സമരസമിതി ചൊവ്വാഴ്ച യോഗം ചേർന്ന് നിലപാട് വ്യക്തമാക്കുമെന്നും ഇവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.