കൊച്ചി: കൊച്ചി മെട്രോ എം.ജി റോഡ് സ്‌റ്റേഷനില്‍ ഗെയിമിങ് സ്‌റ്റേഷന്‍ പ്രവർത്തനമാരംഭിച്ചു. ബാലതാരം വൃദ്ധി വിശാല്‍ ഉദ്ഘാടനം ചെയ്തു. കാര്‍ ഗെയിം, ജോക്കര്‍ ഗെയിം, ടോയ് പിക്കിങ് ഗെയിം തുടങ്ങിയ ഇനങ്ങളാണ് ഗെയിമിങ് സ്റ്റേഷനില്‍ ഉള്ളത്.
സ്റ്റേഷനിലെ കസ്റ്റമര്‍കെയറില്‍ പണം അടച്ച് ഗെയിമുകള്‍ കളിക്കാം. 50 രൂപയാണ് ടോയ് പിക്കിങ് ഗെയിമിന് ചാര്‍ജ്. രണ്ട് കൊയിന്‍ ലഭിക്കും. ഇതുപയോഗിച്ച് കളിച്ച് ഇഷ്ടമുള്ള ടോയ് സ്വന്തമാക്കാം. ജോക്കര്‍ ഗെയിമിന് രണ്ട് ബോളുകള്‍ക്ക് 10 രൂപയാണ് നിരക്ക്. കളിക്കുമ്പോള്‍ 10 പോയിന്റുകള്‍ കിട്ടിയാല്‍ സമ്മാനം കിട്ടും. കാര്‍ റേസിന് 50 രൂപയാണ് നിരക്ക്. അഞ്ച് ലാപ് വരെ ഇതുപയോഗിച്ച് കളിക്കാം.
ചടങ്ങില്‍ കെ.എം.ആര്‍.എല്‍ ജനറൽ മാനേജർ സി. നിരീഷ്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുമി നടരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗെയിമിങ് സെന്റര്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ എം.ജി റോഡ് സ്റ്റേഷൻ ആളുകള്‍ക്ക്
സവിശേഷ യാത്ര അനുഭവമാണ് നല്‍കുന്നത്. പടികള്‍ കയറുമ്പോള്‍ സംഗീതം പൊഴിക്കുന്ന മ്യൂസിക് സ്റ്റെയര്‍, കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ചാര്‍ജിങ് സൗകര്യം, സെല്‍ഫി കോര്‍ണര്‍ തുടങ്ങിയവയ്ക്ക് ഒപ്പമാണ് കുട്ടികള്‍ക്ക് വിനോദത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.