അടിമത്തത്തിൽനിന്ന് ഈ മണ്ണിനെ മോചിപ്പിച്ച മഹാത്മയുടെ തണലിൽ മത ജാതി വർണ ഭേദമില്ലാതെ ഭാരതജനത വാടാതെ നിന്നു. ജീവനായിരുന്ന മണ്ണിലേക്കുതന്നെ മഹാത്മയെ വീഴ്ത്തിയിട്ടും ആ വെളിച്ചം കെടുത്താൻ ഇരുട്ടിെൻറ ശക്തികൾക്കായിട്ടില്ല.
ഗാന്ധി വിഭാവനം ചെയ്ത സഹവർത്തിത്വവും മാനവികതയുമെല്ലാം ഒരറ്റത്തുനിന്ന് അടിച്ചുതകർത്തും ചരിത്രം തിരുത്തിയും ആ ശക്തികൾ സംഹാര നൃത്തം ചെയ്യുേമ്പാഴും ഇന്ത്യയെന്ന മഹാസങ്കൽപത്തിെൻറ ശാന്തിമന്ത്രമായി ഗാന്ധിദർശനം ഇന്നും നിലനിൽക്കുന്നു.
എങ്കിലും, പിച്ചിച്ചീന്തപ്പെട്ട് മൃതശരീരമായ ഒരു പെൺകുട്ടിയെ മനുഷ്യജീവിയെന്ന പരിഗണന നൽകാതെ പാതിരാവിൽ കത്തിച്ചുകളഞ്ഞ ആ കുറ്റിക്കാട്ടിൽനിന്നുയർന്ന നീതികേടിെൻറ പുകച്ചുരുളുകളേറ്റ് മഹാത്മയെന്ന മഹാമേരുവും കരഞ്ഞിരിക്കും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.