കോതമംഗലം: 17 വര്‍ഷംമുമ്പ് പോത്താനിക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ട ബലാത്സംഗ കേസിലെ മൂന്നാം പ്രതി പിടിയില്‍. ഇടുക്കി വണ്ണപ്പുറം മുള്ളന്‍കുത്തി കരയില്‍ വെളുത്തേടത്ത് അനീഷിനെയാണ് (39) പോത്താനിക്കാട് സി.ഐ നോബിള്‍ മാനുവലും സംഘവും അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി വിവിധ സ്ഥലങ്ങളില്‍ തൊഴിലുകള്‍ ചെയ്ത് കഴിയുകയായിരുന്നു. ഒന്നാം പ്രതിയെ 2011ല്‍ 10 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. എസ്.ഐ കെ.കെ. രാജേഷ്, എ.എസ്.ഐ ഷാല്‍വി അഗസ്റ്റിന്, സി.പി.ഒ എന്‍.യു. ധയേഷ്, സൂരജ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.