തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട സ്വാമി ഗംഗേശാനന്ദ തീർഥപാദരുടെ ചികിത്സാരേഖകൾ ഹാജരാക്കണമെന്ന് കോടതി നിർദേശം. തിരുവനന്തപുരം പോക്സോ കോടതിയാണ് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും അന്വേഷണ ഉദ്യോഗസ്ഥനും നിർദേശം നൽകിയത്. അേന്വഷണ ഉദ്യോസ്ഥൻ തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായി രേഖകൾ സമർപ്പിക്കാനാണ് നിർദേശം.
തനിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ശനിയാഴ്ച ചികിത്സാരേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. എന്നാലിത് സമർപ്പിക്കാതെ അന്വേഷണറിപ്പോർട്ട് മാത്രമാണ് പൊലീസ് സമർപ്പിച്ചത്. ഇത് കോടതിയെ ചൊടിപ്പിച്ചു. കൊടും കുറ്റവാളികൾക്കുപോലും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമ്പോൾ ഗംഗേശാനന്ദക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നില്ലെന്നായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.