കോതമംഗലം: നെല്ലിക്കുഴി ഗ്രീൻ വാലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്നും അഞ്ച് യുവാക്കളെ കഞ്ചാവുമായി പിടികൂടി. രണ്ട് പേർ രക്ഷപ്പെട്ടു. വടാട്ടുപാറ സ്വദേശികളായ കാവുംപീടികയിൽ ഷഫീഖ് 27, കുഴിമറ്റത്തിൽ അശാന്ത് 26, നാട്ടുകല്ലിങ്കൽ ആഷിക് 31, വെള്ളാങ്കൽ മുനീർ 24, കുത്തുകുഴി ഇടപ്പേതിൽ ഹരികൃഷ്ണൻ 25 എന്നിവരാണ് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. സംഘത്തലവൻ നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീൻ, സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു ബിജു എന്നിവർ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായി എക്സൈസ് ഉദ്യോഗസഎഥർ പറഞ്ഞു.
സ്കൂൾ കോമ്പൗണ്ടിൽ യാസിൻ ഉപേക്ഷിച്ചു പോയ ബുള്ളറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന സ്കൂൾ കെട്ടിടത്തിലെ മുറി സ്കൂളിലെ ജീവനക്കാരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചതിൽ മുറിക്കുള്ളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തി.
വർഷങ്ങളായി സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപന നടത്താറുണ്ടത്രെ. കഞ്ചാവ് വലിക്കുന്നതിനും ഉപയോഗിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിലും സ്കൂൾ കെട്ടിടത്തിലും സൗകര്യം ചെയ്തു കൊടുക്കുന്നതായും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. സ്കൂളിലെ സി.സി.ടിവി സംവിധാനം പ്രവർത്തനരഹിതമാണെന്ന് സ്കൂൾ മാനേജ്മെൻറ് പറഞ്ഞു.
ഓടി രക്ഷപ്പെട്ടവർക്കും സംഘവുമായി ബന്ധമുള തൃക്കാരിയൂർ സ്വദേശി രാഹുലിനും വേണ്ടി സൈബർ സെല്ലിന്റെ സഹായത്തോടെ എക്സൈസ് ഷാഡോ ടീം അന്വേഷണം ഊർജിതമാക്കി. എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ഹിരോഷ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.കെ. റെജു, പ്രിവന്റീവ് ഓഫീസർമാരായ കെ.എ. നിയാസ്, ജയ് മാത്യൂസ്, എൻ. ശ്രീകുമാർ, കെ.കെ. വിജു, എ.ഇ. സിദ്ദിഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി. എൽദോ, പി.വി. ബിജു, കെ.ജി. അജീഷ്, ബേസിൽ കെ. തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.