തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഇതിനായുള്ള കാമറ നിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകിയതായും വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വ്യക്തമാക്കി.
നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ അങ്ങനെയല്ല. ആവശ്യം കഴിയുന്ന ഉടനെ സാധനങ്ങൾ വലിച്ചെറിയുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ച പ്രവണതയല്ല. മാലിന്യങ്ങൾ ബിന്നുകളിൽ ഇടുകയോ ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറുകയോ വേണം. എന്നാൽ, ഇതിന് ബോധവത്കരണം മാത്രം പോരാത്തതിനാൽ നിയമനടപടികളും ശക്തമാക്കുകയാണ്. പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ്വസ്തു വലിച്ചെറിഞ്ഞാലും 10000 രൂപവരെ പിഴ ഈടാക്കാം. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ-പഞ്ചായത്തീരാജ് ആക്ടുകൾ പ്രകാരം ഒരുലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കും. ഇക്കാര്യങ്ങളുടെ ബോധവത്കരണത്തിനാണ് വലിച്ചെറിയൽ വിരുദ്ധ കാമ്പയിൻ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പാളയം സാഫല്യം കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പാളയത്ത് പുതുതായി സ്ഥാപിച്ച ബിന്നുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മേയർ ആര്യ രാജേന്ദ്രൻ, നവകേരളം മിഷൻ കോഓഡിനേറ്റർ ഡോ.ടി.എൻ. സീമ, തദ്ദേശഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി. ജോസ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ട് ഡയറക്ടർ ദിവ്യ എസ്. അയ്യർ, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു, ശുചിത്വ മിഷൻ ഡയറക്ടർമാരായ ഗംഗ.ആർ.എസ്, കവിത.എസ്, നീതുലാൽ.ബി, കോർപറേഷൻ സെക്രട്ടറി എസ്. ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു.
പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ വിഡിയോയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടി നമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം അയക്കേണ്ടത്. ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആൾക്ക് ലഭിക്കും.
മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാഫല്യം കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വലിച്ചെറിയൽ വിരുദ്ധ സന്ദേശം നല്കി. പാളയത്ത് പുതുതായി സ്ഥാപിച്ച ബിന്നുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, തദ്ദേശഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, കേരള സോളിഡ് വേസ്റ്റ് മാനേസ്മെൻറ് പ്രോജക്ട് ഡയറക്ടർ ദിവ്യ എസ് അയ്യർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു, നവകേരളം മിഷൻ കോർഡിനേറ്റർ ഡോ.ടി.എൻ. സീമ, ശുചിത്വ മിഷൻ ഡയറക്ടർമാരായ ഗംഗ ആർ.എസ്, കവിത എസ്, നീതുലാൽ ബി, കോർപ്പറേഷൻ സെക്രട്ടറി എസ്. ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.