ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ തിങ്കളാഴ്ച പൊലീസ് കൊച്ചിയിൽ ആറ് കേസ് കൂടി രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ എറണാകുളം ടൗൺ സൗത്ത്, എറണാകുളം ടൗൺ നോർത്ത്, മരട്, കണ്ണമാലി പൊലീസ് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത് .
കുമ്പളങ്ങി കണ്ടകടവ് കാർത്യായനി ക്ഷേത്രത്തിന് സമീപം കടൽത്തീരത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് കുമ്പളങ്ങി കണ്ടകടവ് കാട്ടിക്കാട്ട് വീട്ടിൽ സേവ്യറി(54)നെ കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കടയുടെ മുൻവശം മാലിന്യം കൂട്ടിയിട്ടതിന് എളംകുന്നപ്പുഴ കർത്തേടം പറമ്പലോത്ത് വീട്ടിൽ പി. എ സേവ്യർ ഫ്രാൻസിസി(47)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്തു.
വെണ്ടുരുത്തി പാലത്തിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് എളംകുളം കളത്തിവീട്ടിൽ കെ.ജെ ജോസ് (51), മാട്ടുമ്മൽ പാലത്തിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പത്തനംതിട്ട മുണ്ടകംമൂലയിൽ വീട്ടിൽ എം.ടി മനേഷ് (26) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കെ. എൽ 41 ആർ 7344 നമ്പർ ലോറിയിൽ നിന്ന് തൈക്കുടം ഭാഗത്ത് റോഡിൽ മലിന ജല ഒഴുക്കിയതിന് പാനിക്കുളം കൂരിപറമ്പിൽ വീട്ടിൽ കെ.പി അസ്ലമി(43)നെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂമിൽ പോലീസ് പരിധിയിൽ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.