വാട്ടർ മെട്രോക്ക് സുരക്ഷയുമായി ‘ഗരുഡ’ എത്തി

വാട്ടർ മെട്രോക്ക് സുരക്ഷയുമായി 'ഗരുഡ' എത്തി

കൊച്ചി: വാട്ടർ മെട്രോയുടെ എമർജൻസി റെസ്പോൺസ് ബോട്ട് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ഏറ്റുവാങ്ങി. ഗരുഡ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ പ്രോജക്ട് ഡയറക്ടർ ഡോ. എം.പി. രാംനവാസ് ഏറ്റുവാങ്ങി.

പുതുച്ചേരി ആസ്ഥാനമായ അൾട്രാ മറൈൻ യോട്ട്സ് കമ്പനിയാണ് ബോട്ട് നിർമിച്ചത്. ഐ.ആർ.എസ് ക്ലാസിഫിക്കേഷൻ സൊസൈറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ 16 മീറ്റർ കാറ്റമറാൻ ബോട്ട് നിർമിച്ചിരിക്കുന്നത്.

വാട്ടർ മെട്രോ ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കും സർവിസ് സഹായങ്ങൾക്കും അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും ഗരുഡ സഹായകരമാകും. 18 നോട്സ് വേഗത്തിൽ സഞ്ചരിക്കാവുന്ന ബോട്ട് മറൈൻ ആംബുലൻസായും ഉപയോഗിക്കാം.

Tags:    
News Summary - Garuda' has arrived with security for the water metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.