മലപ്പുറം അരീക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

അരീക്കോട്: മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പൊട്ടിത്തെറിയിൽ അടുക്കള ഭാഗം തകർന്നു. കുടുംബത്തെ ഉടൻ മാറ്റിയതിനാൽ ദുരന്തം ഒഴിവായി.

അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദ്രോസിന്‍റെ വീട്ടിലാണ് അപകടമുണ്ടായത്. പുലർച്ചെ നാലോടെയാണ് സംഭവം. തീ ഉയർന്നത് അയൽക്കാരൻ കാണുകയായിരുന്നു. വീടിന് സമീപം താമസിക്കുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥന്‍റെ ഇടപെടലും തുണയായി. ഉടൻ കുടുംബത്തെ വീട്ടിൽനിന്നും മാറ്റുകയായിരുന്നു.

വാഷിങ് മെഷീനിൽനിന്നും ഷോർട്ട്സർക്യൂട്ട് മൂലം തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനമായി പറയുന്നത്.

Tags:    
News Summary - gas cylinder blast in Areekode Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.