പാചക വാതകത്തിന്​ വില കുറഞ്ഞു

തിരുവനന്തപുരം: പാചക വാതക സിലിണ്ടറിന്​ വില കുറച്ചു. സബ്​സിഡിയുള്ള സിലിണ്ടറിന്​ 91 രൂപയാണ്​ കുറച്ചത്​. സബ്​സിഡിയില്ലാത്ത സിലിണ്ടറിന്​ 96.50 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്​.
ആഗോള വിപണിയിൽ ക്രൂഡ്​ ഒായിലി​​െൻറയും പാചകവാതകത്തി​​െൻറയും വില കുറഞ്ഞതാണ്​ ആഭ്യന്തരവിപണിയിലും വിലകുറയുന്നതിന്​ കാരണമായത്​.

നിലവിൽ  735 രൂപയായിരുന്നു പാചക വാതക സിലിണ്ടറി​​െൻറ വില. പുതുക്കിയ വില പ്രകാരം ഇന്നു മുതൽ 644 രൂപക്ക്​ സിലിണ്ടറുകൾ ലഭ്യമാകും. വില കുറഞ്ഞതിനാൽ ഉപഭോക്താക്കൾക്ക്​ ബാങ്ക്​ വഴി ലഭിക്കുന്ന സബ്​സിഡിയും കുറയും.

 

Tags:    
News Summary - Gas cylinder rate reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.