കൊച്ചി: പത്താംക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപികമാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ മതിയായ കാരണങ്ങളുണ്ടോയെന്ന് ഹൈകോടതി. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസിൽ അധ്യാപികമാരായ സിന്ധു പോൾ, ക്രസൻസ് നേവിസ് എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് സിംഗിൾബെഞ്ചിെൻറ നിർദേശം.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 305 -ാം വകുപ്പനുസരിച്ച് കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റമാണ് ചുമത്തുന്നതെങ്കിൽ അന്വേഷണത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോടതി നിർദേശിച്ചു. ഹരജി ആറിന് വീണ്ടും പരിഗണിക്കും.
ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിെൻറ മൂന്നാംനിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പൊലീസ് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുൾപ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.