ശബരിമലയിൽ പോകുന്ന എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കും -ഇ.പി ജയരാജൻ

തിരുവനന്തപുരം: ശബരിമലയിൽ പോകുന്ന എല്ലാവർക്കും സർക്കാർ സുരക്ഷയൊരുക്കുമെന്ന്​ മന്ത്രി മന്ത്രി ഇ.പി ജയരാജൻ. കോടതി വിധി അംഗീകരിക്കാതിരിക്കാൻ സർക്കാറിനാകില്ല. സ്​ത്രീ പ്രവേശനത്തിൽ എതിർപ്പുള്ള സംഘടനകളുമായി സർക്കാർ ഇനിയും ചർച്ചക്ക്​ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്​ത്രീ പ്രവേശനത്തിനെതിരായ സമരം ശക്​തമാകുന്നതി​​​​െൻറ പശ്​ചാത്തലത്തിലാണ്​ മന്ത്രിയുടെ വിശദീകരണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒക്​ടോബർ 16ന്​ സംഘടനകളെ ചർച്ചക്ക്​ വിളിച്ചിട്ടുണ്ട്​. തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികൾ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം, ശബരിമല തന്ത്രിമാർ, താഴമൺ കുടുംബം, യോഗക്ഷേമ സഭ എന്നിവരെയാണ്​ ചർച്ചക്ക്​ വിളിച്ചത്​. ബോർഡ്​ ആസ്​ഥാനത്താണ്​ ചർച്ച.

ചർച്ചയിൽ പ​െങ്കടുക്കുമെന്ന്​ ശബരിമല തന്ത്രി കണ്​ഠരര്​ രാജീവര്​ അറിയിച്ചു. നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പന്തളം കൊട്ടാരം ഇന്ന്​ തീരുമാനമറിയിക്കും. ഞായറാഴ്​ച ജനറൽ ബോഡി യോഗം ചേർ​ന്നെങ്കിലും തിങ്കളാഴ്​ച സമാനമനസ്​കരുമായി യോഗം ചേർന്ന്​ മാത്രമേ ചർച്ചക്ക്​ പ​െങ്കടുക്കണോ േവണ്ട​േയാ എന്ന്​ തീരുമാനിക്കൂ എന്നാണ്​ കൊട്ടാരം പ്രതിനിധി അറിയിച്ചത്​. സമവായനീക്കത്തി​​​​​െൻറ ഭാഗമായി മുഖ്യമന്ത്രി നേര​േത്ത ചർച്ചക്ക്​ വിളിച്ചിരു​െന്നങ്കിലും തന്ത്രികുടുംബവും കൊട്ടാരം പ്രതിനിധികളും പ​െങ്കടുത്തിരുന്നില്ല.

Tags:    
News Summary - Gave Security to Pilgrimage to Sabarimala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.