തൃശൂർ: തുള്ളൽകലയെ ഇത്രമേൽ ജനകീയമാക്കിയതിൽ കലാമണ്ഡലം ഗീതാനന്ദെൻറ പങ്ക് നിർണായകമാണ്. കൈവെച്ച എല്ലാമേഖലയെയും വിജയിപ്പിക്കാനായ ഗീതാനന്ദൻ കലയിലെ പ്രതിഭാശാലിയാണ്. തുള്ളലിനെ ഇന്നത്തെ നിലവാരത്തിലേക്ക് ഉയർത്തുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. വെല്ലുവിളിയോടെയും ഏറെ പ്രതിസന്ധികളെയും അതിജീവിച്ചായിരുന്നു അതിനുള്ള ഗീതാനന്ദെൻറ പരിശ്രമം. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ഗീതാനന്ദൻ അതിൽ വിജയിക്കുകയും ചെയ്തു.
എല്ലാ വിഭാഗം ആളുകളും ഗീതാനന്ദനെ ഇഷ്ടപ്പെട്ടിരുന്നു. കലാകാരൻ മനസ്സിലും പ്രവൃത്തിയിലും കാത്ത് സൂക്ഷിക്കേണ്ട നന്മയും വിശുദ്ധിയും വാക്കിലും നോക്കിലും പ്രവൃത്തിയിലും പാലിച്ച അതുല്യ വ്യക്തിയായിരുന്നു. കലയോടും കലാകാരനോടും ചെയ്യുന്ന പ്രവൃത്തികളോടുമുള്ള നീതി പ്രവർത്തനം വിജയിപ്പിക്കാൻ വേണ്ടി ഏതറ്റം വരെയുമുള്ള പരിശ്രമവും ഗീതാനന്ദെൻറ പ്രത്യേകതയായിരുന്നു. എല്ലാവർക്കും തൃപ്തികരമാവുന്നതായിരുന്നു അദ്ദേഹത്തിെൻറ കലാസപര്യ.
വിദ്യാർഥികൾ ഗീതാനന്ദെൻറ ശിഷ്യത്വം സ്വീകരിക്കാൻ മത്സരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. കലോത്സവ മത്സരത്തിനും അതിൽ ലഭിക്കുന്ന ഗ്രേസ്മാർക്കിനും വേണ്ടിയായിരുന്നില്ല അത്. ശിഷ്യരോടും കലയോടും ഗുരുനാഥൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും കാണിക്കുന്ന ആത്മാർഥതയായിരുന്നു അതിെൻറ കാരണം. സിനിമാ സീരിയൽ രംഗത്തും തെൻറ കഴിവ് പ്രകടമാക്കിയ ഗീതാനന്ദൻ കടന്നു പോവുന്നത് തുള്ളൽ കലക്ക് മാത്രമല്ല, കലാലോകത്തിനും,കലാപ്രേമികൾക്കും, കലാകാരന്മാർക്കും പരിഹരിക്കാനാവാത്ത നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.